Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സമഗ്ര ശിക്ഷാ കേരളയും  സംയുക്തമായി ആലപ്പുഴ ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്ട്രീം പ്രോജക്റ്റിലേക്ക്  ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ സയന്‍സ്, സയന്‍സ്, എന്‍ജിനീയറിങ് വിഷയങ്ങളില്‍  ബിരുദം, ബിരുദാനന്തര  ബിരുദം, നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കാലാവധി മൂന്നു മാസം. ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, ക്രാഫ്റ്റ്, ടിങ്കറിംഗ്, കെമിക്കല്‍ ലാബ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, റോബോട്ടിക്‌സ് ആര്‍ട്ടിഫിഷല്‍ ഇന്റല്‍ജന്‍സ്, വാട്ടര്‍ ,സോയില്‍ ടെസ്റ്റിംഗ്,  തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനവും  സര്‍ട്ടിഫിക്കറ്റും ലഭിക്കും. താല്പര്യമുള്ളവര്‍ interns@stream.net.in എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി 22നു മുന്‍പായി അപേക്ഷ നല്‍കുക.
വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2239655

date