Skip to main content

കൈനകരി പഞ്ചായത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കും 

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്ത്  ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി. പ്രസാദ് നിർവഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീല സജീവ് അധ്യക്ഷത വഹിച്ചു.
ജനകീയ ആസൂത്രണ പദ്ധതി 2023-24ൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പാണ്ടിച്ചേരി ജെട്ടിയോട് ചേർന്ന സ്ഥലത്താണ് കുഴൽ കിണർ സ്ഥാപിച്ചിരുന്നത്. ഈ കിണർ വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും.
തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം വരുന്ന സമയങ്ങളിൽ ജനങ്ങൾ ഈ വെള്ളം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു.  ഇപ്പോൾ ജലസ്രോതസ്സ് പൂർണ്ണമായും നിർജീവമാണ് പ്രസ്തുത ജലത്തിന്റെ പ്രവാഹം ഇപ്പോഴും ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഉണ്ടെങ്കിൽ അത് സംരക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിൽ ഉൾപ്പെടുത്തി ഈ പദ്ധതി ഏറ്റെടുത്തത്. യോഗത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ പ്രമോദ്, വാർഡ് വികസന സമിതി അംഗങ്ങളായ പി. പുരുഷൻ, എസ്. ഉമേഷ്, എ.ഡി.എസ്. സെക്രട്ടറി സുമ ബാബു തുടങ്ങിയവർ പങ്കെടുത്തു.

date