Skip to main content

ഓട്ടോകാസ്റ്റിലെ രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി മന്ത്രി പി. രാജീവ് നാളെ ഉദ്ഘാടനം ചെയ്യും 

ആലപ്പുഴ: ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ രണ്ട് മെഗാ വാട്ട് സൗരോര്‍ജ്ജ പദ്ധതി ഇന്ന് (ജനുവരി 19) വൈകിട്ട് 5.30-ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സൗരോര്‍ജം ഉപയോഗിച്ചുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി. പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഓട്ടോകാസ്റ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.കെ പ്രവിരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

പ്രതിദിനം ശരാശരി 25,000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഓട്ടോകാസ്റ്റില്‍ ഹരിതോര്‍ജ്ജ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉല്‍പാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഐ.എന്‍.കെ.ഇ.എല്‍. മുഖാന്തരം സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയിലൂടെ പ്രതിദിനം 8000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശന ഭായി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ് ശ്രീലത, വാര്‍ഡ് മെമ്പര്‍ സീമ ദിലീപ്, 
ആട്ടോകാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അലക്സ് കണ്ണമല, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ബി.പി.ടി. മെമ്പര്‍ സെക്രട്ടറി പി. സതീഷ് കുമാര്‍, കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, ആട്ടോകാസ്റ്റ് ഡയറക്ടര്‍ കെ.എസ.് രാജീവ്, സീനിയര്‍ മാനേജര്‍ പി.വരദരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date