Skip to main content
ഭിന്നശേഷി ഗ്രാമസഭ നടത്തി

ഭിന്നശേഷി ഗ്രാമസഭ നടത്തി

ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ നടത്തി. ഭരണിക്കാവ് ഗവ. യു.പി സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാമസഭ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍  അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെല്ലമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക ,എ.തമ്പി, ഷൈജു, സി.ഡി എസ് ചെയര്‍പേഴ്സണ്‍ വസന്ത രമേശന്‍, ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. കവിത, അങ്കണവാടി അധ്യാപകര്‍, ഗ്രാമസഭ അംഗങ്ങള്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date