Skip to main content

ഗതാഗത നിരോധനം

 

കോട്ടയം: കറുത്തേടം-തെള്ളകം-അടിച്ചിറ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിയ്ക്കും ഇടയിലുള്ള കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ വെള്ളിയാഴ്ച(ജനുവരി 19) മുതൽ പ്രവർത്തി പൂർത്തിയാകുന്നതു വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പഴയ എം.സി റോഡിൽ കൊറ്റുകുളം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് എം.സി റോഡിൽ ചൈതന്യ ജംഗ്ഷനിൽ എത്തി യാത്ര ചെയ്യണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ഏറ്റുമാനൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

 

date