ഒരുവന്നൂര് മന കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അക്കിക്കാവ് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആറാം വാര്‍ഡിലെ ഒരുവന്നൂര് മന കുടിവെള്ള പദ്ധതി എ സി മൊയ്തീന് എം എല്‍ എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.92 ലക്ഷം രൂപ (1892000) അടങ്കല്‍ തുക ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വാര്‍ഡിലെ 70 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഒരുവന്നൂര് മന പ്രദേശത്ത് നടന്ന ചടങ്ങില്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണു ഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ബാലന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, സ്ഥിരംസമിതി അധ്യക്ഷരായ പി ജെ ജ്യോതിസ്, പി സി കുഞ്ഞന്‍, അഖില മുകേഷ്, വാര്‍ഡ് മെമ്പര്‍ കെ എ ജ്യോതിസ്, ഒരുവന്നൂര് മന കുടിവെള്ള പദ്ധതി കണ്‍വീനര്‍ ഡിക്സണ്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments