Skip to main content

ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

2024-25 അധ്യയന വർഷം ജി വ രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് അഡ്മിഷൻ സംബന്ധിച്ച് ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ചു വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങലിൽ വച്ച് നടത്തും. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് ഡ്രസ്സ് സഹിതം അതാത് സെന്ററുകളിൽ രാവിലെ എട്ടിന് എത്തച്ചേരണം. സെലക്ഷൻ സെന്റർ സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾക്ക് dsya.kerala.gov.in.

പി.എൻ.എക്‌സ്. 295/2024

date