Skip to main content

ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത: ബി.പി.റ്റി, എം.പി.റ്റി. വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ യോഗ്യത: അസാപ് ഫിറ്റ്‌നെസ് ട്രെയിനര്‍ കോഴ്‌സ് അല്ലെങ്കില്‍ ഗവ. അംഗീകൃത ഫിറ്റ്‌നെസ്സ് ട്രെയിനര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 24 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍  കൂടിക്കാഴ്ചക്ക് എത്തണം.നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936-270604, 7736919799.

 

date