Post Category
'സാകല്യം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തമായി ഉപജീവനമാർഗം ഇല്ലാത്ത 18 വയസ്സ് പൂർത്തിയായ ട്രാൻസ്ജെൻഡർ വ്യക്തികളെ സ്വയം പര്യാപ്തരാക്കുന്നതിനും സഹായിക്കുന്നതിനും താൽപര്യങ്ങൾക്കും അഭിരുചിക്കനുസരിച്ചുമുള്ള തൊഴിൽ നൈപുണ്യപരിശീലനം നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ 'സാകല്യം' പദ്ധതിയിലേക്ക് ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും നിശ്ചിത മാതൃകയിൽ അനുബന്ധരേഖകൾ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 26ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2735324. www.swd.kerala.gov.in.
date
- Log in to post comments