Skip to main content

വിദ്യാർഥികളെ ആദരിച്ചു

സംസ്ഥാന ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മലപ്പുറം ജില്ലയിലെ പ്രതിഭകളെ അനുമോദിച്ചു. കൈറ്റ് മലപ്പുറവും വിദ്യാഭ്യാസവകുപ്പും സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഐ.ടി ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. 28 കുട്ടികളെയും രണ്ട് അധ്യാപകരെയുമാണ് അനുമോദിച്ചത്. സംസ്ഥാന ഐ.ടി മേളയിൽ 144 പോയിന്റോടെയാണ് മലപ്പുറം വിജയിച്ചത്. മലയാളം ടൈപ്പിങ്, ഡിജിറ്റൽ പെയിന്റിങ്, വെബ് പേജ് നിർമാണം, സ്‌ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങി ഏഴ് ഇനങ്ങിളിലാണ് വിദ്യാർഥികൾ പങ്കെടുത്തത്. ചടങ്ങിൽ ഓവറോൾ ട്രോഫിയും കൈമാറി. വിദ്യാർഥികളും അധ്യാപകരും കൈറ്റ് മാസ്റ്റർ ട്രെയിനേഴ്‌സും പരിപാടിയിൽ പങ്കെടുത്തു.

date