Skip to main content

ജില്ലാതല ശില്‍പശാല നടത്തി

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി അധ്യക്ഷയായി. വനിതാ വികസന കോര്‍പ്പറേഷന്‍ പദ്ധതികളെക്കുറിച്ച് പ്രോഗ്രാം മാനേജര്‍ ആര്‍ലി മാത്യു, വനിതാഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ച് കിലാ ഫാക്കല്‍റ്റി ഡോ. രാമന്തളി രവി, ആര്‍ത്തവ ശുചിത്വം എന്ന വിഷയത്തില്‍ ഡോ. സിന്ധു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.സി ബിന്ദു, പ്രൊജക്റ്റ് ഓഫീസര്‍ കെ.ജി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

date