Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട്; കൂടിയാലോചന യോഗം 22 ന്

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് തൃശ്ശൂര്‍ ജില്ലയില്‍ നടത്തും. ഇതിന്റെ ഭാഗമായി  
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ 22 ന് വൈകീട്ട് 4 ന് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ കൂടിയാലോചനായോഗം ചേരും.

date