Skip to main content

അപേക്ഷാതീയതി നീട്ടി

ടോപ് ക്ലാസ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫോര്‍ ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടി പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. സംസ്ഥാനത്തെ ടോപ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാലയങ്ങളില്‍ 9,11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി. അല്ലെങ്കില്‍ ഇ.ബി.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15, അപേക്ഷകള്‍ ജില്ലാ തലത്തില്‍ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26 എന്നിങ്ങനെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://scholarships.gov.in/എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം.

date