Skip to main content

ഉറുദു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

           2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കുംഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പ്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

            കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് 1,000 രൂപയുടെ സ്കോളർഷിപ്പ്. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യു ലിങ്ക് മുഖേന ജനുവരി 30വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 23005240471-2302090.

പി.എൻ.എക്‌സ്. 316/2024

date