Skip to main content

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഏകദിന തൊഴിൽമേളയിലൂടെ 448 പേർക്ക് തൊഴിൽ ലഭിച്ചു

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന തൊഴിൽമേളയിലൂടെ തൊഴിൽ ലഭിച്ചത് 448 പേർക്ക്. 40 ഉദ്യോഗാർത്ഥികൾക്ക് മേളയിൽ വച്ച് തന്നെ നിയമന ഉത്തരവും കൈമാറി. 38 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 902 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി എത്തിയിരുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷൻ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേള മണ്ണുത്തി ഡോൺ ബോസ്കോ കോളേജിലാണു നടന്നത്.

തൊഴിൽമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് ലത ചന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി അധ്യക്ഷത വഹിച്ചു. ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോയ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് ബാബു, ജി ടെക്ക് കമ്പ്യൂട്ടർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.ഐ ഷാജു തുടങ്ങിയവർ പങ്കെടുത്തു.

 

date