Skip to main content

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ അഭിമുഖം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ  നിയമനത്തിനായി അഭിമുഖം നടത്തുന്നു.  ജനുവരി 30 രാവിലെ 10.30 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലാണ് അഭിമുഖം.  സിവിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ള  പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 21നും 35നും ഇടയിൽ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയമായി ലഭിക്കും. 2024 ആഗസ്റ്റ് വരെയാണ് നിയമന കാലാവധി. കൂടുതൽ വിവരങ്ങൾക്ക് - 0472 2812557

date