Skip to main content

കുടിവെള്ള വിതരണം ; കുട്ടനാട്ടില്‍ വാഹനങ്ങളുടെ  നിരക്ക് നിശ്ചയിക്കും

ആലപ്പുഴ : കുട്ടനാട് താലൂക്കില്‍ വരള്‍ച്ച രൂക്ഷമാവുകയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ള വിതരണം നടത്തേണ്ട സാഹചര്യം സംജാതമാവുകയും ചെയ്താല്‍  താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍  സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകളില്‍ ആവശ്യാനുസരണം കുടിവെള്ളം നിറയ്ക്കുന്നതിനുള്ള വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുന്നു. ഇതിനായി വാഹനങ്ങളുടെ  ഉടമകളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.ജനുവരി 25 പകല്‍ 12 മണിക്ക് മുന്‍പായി കുട്ടനാട് തഹസില്‍ദാരുടെ കാര്യാലയത്തില്‍ നല്‍കണം . ദര്‍ഘാസുകള്‍ ജനുവരി 25 പകല്‍ 3 മണിക്ക് തുറക്കും.
കൂടുതല്‍  വിവരങ്ങള്‍ക്ക് : 0477-2702221

date