Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ; അഭിമുഖം  ജനുവരി 24ന് 

ആലപ്പുഴ : ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ  മെക്കാനിക് ട്രാക്ടര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്  ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 24 രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയില്‍ നടത്തും. യോഗ്യത : അഗ്രികള്‍ച്ചര്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍  ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമയും  രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും (സ്‌പെഷ്‌ലൈസേഷന്‍ ഇന്‍ ഓട്ടോമൊബൈല്‍ )
മെക്കാനിക് ട്രാക്ടര്‍, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി ട്രേഡില്‍ എന്‍.ടി.സി /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. 
താല്പര്യമുള്ളവര്‍ അഭിമുഖത്തിന് അസ്സൽ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പ് കൂടി ഹാജരാക്കുക.
വിവരങ്ങള്‍ക്ക് : 04792953150

date