Skip to main content

മുട്ടാർ ഹോമിയോ ഡിസ്പെൻസറി ഇനി സമ്പൂർണ്ണ ഡിജിറ്റൽ 

ആലപ്പുഴ : മുട്ടാര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി ഇനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍. 
മുട്ടാര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്ന രോഗികള്‍ക്ക് ഒ.പി രജിസ്‌ട്രേഷന്‍ മുതല്‍ മരുന്ന് വിതരണം വരെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആക്കി. ടോക്കണ്‍ എടുത്ത് ഒ.പിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡോക്ടറുടെ കമ്പ്യൂട്ടറിലേക്ക് രോഗിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കും. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മരുന്നു വിവരങ്ങള്‍ ഫാര്‍മസിയിലെ സിസ്റ്റത്തിലേക്ക് വിടുകയും തുടര്‍ന്ന് രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യും . 
അടുത്തഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സഹിതം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതായും, മാലിന്യമുക്തത്തിന്റെ ഭാഗമായി പേപ്പര്‍ലെസ് ഓഫിസ് എന്ന ലക്ഷ്യവും ഇതിലൂടെ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുരമ്യ, വൈസ് പ്രസിഡന്റ് ബോബന്‍ ജോസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷില്ലി അലക്‌സ്, സെക്രട്ടറി ബിനു ഗോപാല്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ് ഫാസിയാ എന്നിവര്‍ അറിയിച്ചു.

date