Skip to main content

ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം

 ആലപ്പുഴ : ക്ഷീരവികസന വകുപ്പിന്റെ 2023-24  വാര്‍ഷിക പദ്ധതി 'പടവ്'  ഫെബ്രുവരി 16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ അണക്കരയില്‍ സംഘടിപ്പിക്കും. പടവ് 2024 ന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ക്ഷീരകര്‍ഷകര്‍ക്കും (സംസ്ഥാനം,ജില്ലാ അടിസ്ഥാനത്തില്‍, ജനറല്‍, വനിത, എസ.്സി, എസ്.ടി എന്നീ വിഭാഗങ്ങളില്‍ ) ക്ഷീര സഹകാരി അവാര്‍ഡിനും, അപ്കോസ്/നോണ്‍ അപ്കോസ് ക്ഷീര സംഘങ്ങള്‍ക്കുള്ള  ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.

date