Skip to main content
അങ്കണവാടി കുട്ടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു

അങ്കണവാടി കുട്ടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ അങ്കണവാടി കുട്ടികള്‍ക്കായി കയര്‍ഫെഡ് സ്‌നേഹ കിടക്ക വിതരണം ചെയ്തു.
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ 2023-24 പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിടക്കകള്‍ വിതരണം ചെയ്തത്. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  5 ലക്ഷം രൂപ ചെലവഴിച്ച് 272 അങ്കണവാടികള്‍ക്ക് 628 കിടക്കകളാണ് നല്‍കിയത്. ക്ഷേമകാര്യാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.എ അശ്വിനി അധ്യക്ഷത വഹിച്ചു. കയര്‍ഫെഡ് ബോര്‍ഡ് അംഗം സുരേശിനി ഘോഷ് മുഖ്യ പ്രഭാഷണം നടത്തി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്,പഞ്ചായത്ത് അംഗം കവിത ഹരിദാസ്,കയര്‍ഫെഡ് ആലപ്പുഴ ജനറല്‍ മാനേജര്‍ വി.ബിജു, കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനുരജ്, ആര്യാട് സി. ഡി. പി. ഒ  ഷീല ദേവസ്യ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date