Skip to main content
പുന്നപ്ര തെക്ക് പഞ്ചായത്ത്: ഏകാരോഗ്യം പരിശീലന പരിപാടി സംഘടിപ്പിച്ചു

പുന്നപ്ര തെക്ക് പഞ്ചായത്ത്: ഏകാരോഗ്യം പരിശീലന പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ' ഏകാരോഗ്യം' പരിശീലന പരിപാടി സംഘടിപ്പിച്ചു. 17 വാർഡുകളിൽ നിന്നും കമ്മ്യൂണിറ്റി മെൻ്റേഴ്‌സായി തിരഞ്ഞെടുത്ത അംഗണങ്ങൾക്കാണ് പരിശീലനം നൽകിയത്. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എ. പൂർണിമ അധ്യക്ഷയായി. പഞ്ചായത്തംഗം സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ജില്ല മെന്റർ ഉണ്ണി അഹമ്മദ്, ഏകാരോഗ്യം ടി.ഒ.ടി. അജയകുമാർ, ജൂനിയർ എച്ച്.ഐ. പ്രദീപ്, സലീത, ലിനി, സിമി, കവിത, ഷംല, ആര്യ, ഷാരോൺ, സുറുമി, മേഴിസ്, ആനന്ദവല്ലി, സോണിയ, സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

date