Skip to main content

കോതകര പുഞ്ച ടി.എ കനാൽ:  സംരക്ഷണ ഭിത്തിയും തടയണയും നിർമ്മിക്കാൻ 1.38 കോടി - എം.എസ് അരുൺകുമാർ എം.എൽ.എ

ആലപ്പുഴ: വള്ളികുന്നം കോതകര പുഞ്ചയിൽ ടി.എ കനാൽ സംരക്ഷണ ഭിത്തിയും തടയണയും നിർമ്മിക്കുവാൻ 1.38 കോടി രൂപയുടെ ഭരണാനുമതി കൃഷി വകുപ്പിൽ നിന്നും ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.
ഇവിടെ സംരക്ഷണ ഭിത്തിയും തടയണയും നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യം കൃഷി വകുപ്പ് മന്ത്രിയോട് എം.എൽ.എ അറിയിച്ചതിനെത്തുടർന്നാണ്  കൃഷി മന്ത്രി പി.പ്രസാദ് ഇടപെട്ട് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.38 കോടി രൂപ അനുവദിച്ചത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ആണ് നിർമ്മാണ ചുമതല.
2.5 മീറ്റർ ഉയരത്തിൽ 500 മീറ്റർ നീളത്തിൽ പുറം ബണ്ട് സംരക്ഷണ ഭിത്തി കൂടാതെ ടി.എ കനാലിൽ ചെക്ക് ഡാം നിർമ്മിക്കുകയും ചെയ്യും.
സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തു നിർമ്മാണം ആരംഭിക്കാൻ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ആലപ്പുഴ ഡിവിഷന് നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

date