Skip to main content
ഭിന്നശേഷി  കലോത്സവം ലോഗോ പ്രകാശനം നടന്നു

ഭിന്നശേഷി  കലോത്സവം ലോഗോ പ്രകാശനം നടന്നു

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി  കലോത്സവം ലോഗോ പ്രകാശനം നടന്നു. പനയന്നൂര്‍കാവ്  ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ജില്ല വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജുവിന് നല്‍കി ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജിത ആര്‍.കുമാര്‍  പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. ജോജി  വൈലോപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്, ബിന്ദു എബ്രഹാം, കലാ മധു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കലോത്സവം 27ന് നീരേറ്റുപുറം ചക്കുളത്ത്കാവിലമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. ഭിന്നശേഷികാരിയായ ഗീതാ കുമാരിയാണ്  ലോഗോ തയ്യാറാക്കിയത്.കലോത്സവത്തിനുള്ള പേര് നിര്‍ദ്ദേശിച്ചത് അഭിഗേള്‍ തങ്കം ബൈജു ആണ്.

date