Skip to main content

തില്ലാനയില്‍ ബഡ്സ് ഉല്‍പന്ന മേളയും

കലയ്‌ക്കൊപ്പം കരവിരുതിന്റെയും വേദിയാവുകയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന തില്ലാന' സംസ്ഥാന ബഡ്സ് കലോത്സവം. ബഡ്സ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ശ്രദ്ധേയമാകുന്നത്.
കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ബഡ്സ് ഉപജീവന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച നോട്ട്ബുക്ക്, നോട്ട്പാഡ്, പേപ്പര്‍ പേന, ഓഫീസ് ഫയല്‍, ചവിട്ടി, മെഴുകുതിരി, ഡിഷ് വാഷുകള്‍, സോപ്പ്, അച്ചാര്‍, പേപ്പര്‍ ബാഗ്, കുട, തുണി സഞ്ചി, ആഭരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, എംബോസ് പെയിന്റിങുകള്‍ തുടങ്ങിയവയാണ് മേളയിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍ മുഖേനയും വിവിധ മേളകളിലൂടെയുമാണ് ബഡ്സ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. കില, കുടുംബശ്രീ മിഷന്‍ എന്നിവയുടെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടെ ബഡ്സ് പേപ്പര്‍ പേനകള്‍, പാഡുകള്‍ തുടങ്ങിയവ ലഭ്യമാക്കാറുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ഇതള്‍ എന്ന ബ്രാന്റില്‍ ബഡ്സ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇത് സംസ്ഥാനമാകെ വ്യാപിപ്പിച്ച് 'ഇതള്‍'  ഏകീകൃത ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

date