Skip to main content
ജില്ലാആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

ജില്ലാ ആശുപത്രിക്ക് വാഹനം കൈമാറി

ജില്ലാ ആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച വാഹനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൈമാറി.
ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, ടി സരള, യു പി ശോഭ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി എസ് ആര്‍ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവിലാണ് വാഹനം നല്‍കിയത്

date