Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-01-2024

വനിതാ കമ്മീഷന്‍ അദാലത്ത് 22ന്

വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 22ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
 

മത്സ്യസമ്പദ് യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിലെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ അപേക്ഷ  ക്ഷണിച്ചു.  ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/ മത്സ്യപരിപാലന യൂണിറ്റ്, ഓരുജലകള നിര്‍മാണം, ശുദ്ധജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജലകൂട്, കല്ലുമ്മക്കായക്കൃഷി, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, കിയോസക്ക്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, ത്രീവീലര്‍ വിത്ത് ഐസ് ബോക്‌സ്, ബയോഫ്‌ളോക്ക് (എസ് സി/ എസ് ടി വിഭാഗം), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം  (എസ് സി/ എസ് ടി വിഭാഗം), ബേക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (എസ സി വിഭാഗം), ബയോഫ്‌ളോക്ക് കുളം നിര്‍മാണം (വനിതകള്‍) എന്നിവക്ക് അപേക്ഷിക്കാം. അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും.  അനുബന്ധരേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 31ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 2732340.

 

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. ബൈന്റിങ് വിഭാഗത്തില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. റീപ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രിന്റിങ് ടെക്‌നോളജിയില്‍ ഒന്നാം ക്ലാസ്സോടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18നും 36നും ഇടയില്‍(ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ജനുവരി 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

ടെണ്ടര്‍

കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രൊജക്ടിലെ 78 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2872040.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  വട്ടപ്പോയില്‍, വട്ടപ്പോയില്‍ ദിനേശ്, ടിപ്‌ടോപ്പ്, പുറവൂര്‍, ചങ്ങലാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 21 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

date