Skip to main content

വെച്ചൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിട ഉദ്ഘാടനം ജനുവരി 22 ന്

കോട്ടയം:  വെച്ചൂർ ഗവൺമെന്റ് ദേവീ വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ പ്രൈമറി വിഭാഗം കെട്ടിട ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ജനുവരി 22 ഉച്ചയ്ക്ക് 3.30 ന് നിർവഹിക്കും. സി. കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തും. വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.പ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വീണ അജി, ബ്ലോക്ക് പഞ്ചായത്തംഗം എസ്. മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം  സമിതി അധ്യക്ഷൻ പി.കെ. മണിലാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആൻസി തങ്കച്ചൻ, ബീന എസ്. കളത്തിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കടുത്തുരുത്തി ഡി.ഇ.ഒ. പ്രീത രാമചന്ദ്രൻ, വൈക്കം എ.ഇ: ഒ.എം.ആർ. സുനിമോൾ, വൈക്കം ബി.പി.സി. ഉദ്യോഗസ്ഥ മമിത ബേബി,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.ജയ്‌മോൻ, കെ. എസ്. ഷിബു, കെ.എം. വിനോഭായി, വി.ടി. സണ്ണി, യു. ബാബു, അനീഷ് തേവലപ്പറമ്പ്, പി.എൻ. ശിവൻകുട്ടി, എസ്.എം.സി. ചെയർമാൻ എം.ജിജി, പി.ടി.എ.പ്രസിഡന്റ് എം.ആർ. ഷൈൻമോൻ, സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ലാൽസൺ  മാത്യൂ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ. ഗീത, സീനിയർ അധ്യാപകൻ പി.എ. ജയിൻകുമാർ, മുൻ പി.ടി.എ.പ്രസിഡന്റ് പി.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.

 

date