Skip to main content

അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്) ജോലി ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ   സ്ഥാപനത്തിൽ  അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്)   തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300/-) നിലവിലുണ്ട്. പ്രിന്റിങ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ 5 വര്‍ഷത്തെ കുറയാത്ത   തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള 3  വർഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും  8 വര്‍ഷത്തിൽ കുറയാത്ത   തൊഴിൽ പരിചയവും യോഗ്യതയായുള്ള   18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 2024  ജനുവരി 30 ന്  മുമ്പ്  ബന്ധപ്പെട്ട   എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യണം.
 

date