Skip to main content

കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട  ഉദ്ഘാടനം ജനുവരി 22 ന്

കോട്ടയം: കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി  വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ജനുവരി 22 ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നിർവഹിക്കും. സി. കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. രണ്ട് കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. നാലു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം പ്രിൻസിപ്പലിന്റെ മുറിയും അടങ്ങുന്നതാണ് കെട്ടിടം.

ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും. വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ.പ്രസാദ് പദ്ധതി വിശദീകരിക്കും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മറവൻതുരുത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ (ചെമ്പ്), പി.കെ.ആനന്ദവല്ലി (ഉദയനാപുരം), ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില,  ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ഷിബു, ഗ്രാമപഞ്ചായത്തംഗം പോൾ തോമസ്, ഉത്തരവാദിത്വ ടൂറിസം വകുപ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, മേഖലാ ഉപ ഡയറക്ടർ കെ.ആർ.ഗിരിജ,  കടുത്തുരുത്തി ഡി.ഇ.ഒ. പ്രീത രാമചന്ദ്രൻ, വൈക്കം എ.ഇ.ഒ: എം.ആർ. സുനിമോൾ, വൈക്കം ബി. പി.സി. ഉദ്യോഗസ്ഥ കെ.ഡി. മമത എന്നിവർ പങ്കെടുക്കും.

 

date