Skip to main content

സ്ഥലം വാങ്ങൽ പദ്ധതി: ഓഫർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള  'പ്രോജക്ട് നമ്പർ 50047/2024 പ്രകാരം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി ഭൂമി ഇല്ലാത്ത എസ്.സി ഗുണഭോക്താക്കൾക്കുള്ള സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്നു സൗജന്യമായോ ഉഭയകക്ഷി കരാർ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് 30 സെന്റ് മുതൽ സ്ഥലം നൽകാൻ താൽപര്യമുള്ള ഭൂവുടമകളിൽനിന്ന് ഓഫറുകൾ ക്ഷണിച്ചു. ഓഫറിൽ വസ്തുവിന്റെ വില രേഖപ്പെടുത്തി ആധാരത്തിന്റെ പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, വസ്തുവിന്റെ നികുതി ഒടുക്കിയ രസീത്, ലൊക്കേഷൻ സ്‌കെച്ച്, ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 30 ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മുൻ പായി ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ :0481 2537639,2536497

 

date