Skip to main content

അസിസ്റ്റന്റ് മാനേജർ ഒഴിവ്

കോട്ടയം: എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ  സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ(ബൈൻഡിംഗ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം: 18-36. പ്രിന്റിംഗ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ്  ബി.ടെക്/ ബി.ഇ. ബിരുദം, പ്രിന്റിംഗ് മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള മൂന്നുവർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ടുവർഷത്തിൽ കുറയാത്ത തൊഴിൽപരിചയവുമുള്ള ഉദ്യോഗാർഥികൾ ജനുവരി 30നു മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

date