ഇറ്റ്ഫോക്ക്: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് 25ന് ആരംഭിക്കും
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 14-ാമത് എഡിഷന് അന്താരാഷ്ട്ര നാടകോത്സവത്തിലെ (ഇറ്റ്ഫോക്ക്) നാടകം കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി 25ന് ആരംഭിക്കും. https://theatrefestivalkerala.com വെബ്സൈറ്റ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ജനുവരി 25ന് തൃശൂര്‍ പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് തുടക്കം കുറിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മുതല്‍ വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. 70 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒരാള്‍ക്ക് ഒരു ഷോയുടെ പരമാവധി രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. എല്ലാ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മുന്‍കൂറായി ലഭ്യമായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.
- Log in to post comments