Skip to main content
ചാലക്കുടി താലൂക്ക് ഓഫീസില്‍ മോക് ഡ്രില്‍ ഇന്ന് (ജനുവരി 23)

ചാലക്കുടി താലൂക്ക് ഓഫീസില്‍ മോക് ഡ്രില്‍ ഇന്ന് (ജനുവരി 23)

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ഇന്ന് (ജനുവരി 23) രാവിലെ 10.30 ന് ചാലക്കുടി താലൂക്ക് ഓഫീസില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കുന്നു. കെട്ടിടം തകരുന്നതുമായി (സി എസ് എസ് ആര്‍ -കൊളാപ്‌സ്ഡ് സ്ട്രക്ചര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ) ബന്ധപ്പെട്ടാണ് മോക്ക്ഡ്രില്‍. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗം ചാലക്കുടി താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. തഹസീല്‍ദാര്‍ രാജു ഇ എന്‍, ചാലക്കുടി ഡിവൈഎസ്പി സിനോജ്, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പാര്‍വതി ദേവി, എന്‍ഡിആര്‍എസ് കമാന്‍ഡര്‍ സഞ്ജീവ് ബിസ്വാള്‍, ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി, എല്‍ എ തഹസില്‍ദാര്‍ ആന്റോ ജേക്കബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date