Skip to main content
വികസനപാതയില്‍ കൊക്കിരിപ്പള്ളം, കഴുമ്പള്ളം പട്ടികജാതി കോളനികള്‍

വികസനപാതയില്‍ കൊക്കിരിപ്പള്ളം, കഴുമ്പള്ളം പട്ടികജാതി കോളനികള്‍

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വിവിധ വികസന പ്രവൃത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അംബേദ്കര്‍ ഗ്രാമം, പ്രളയ കോളനി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. 

കൊക്കിരിപ്പള്ളം അംബേദ്കര്‍ ഗ്രാമപദ്ധതിയ്ക്കായി 50 ലക്ഷവും കഴുമ്പളം പ്രളയ കോളനിയ്ക്കായി 16 ലക്ഷവുമാണ് ചെലവിട്ടത്. ഭവന പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതികളുടെ ഭാഗമായി  നടപ്പിലാക്കിയത്. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം സെറ്റില്‍മെന്റ്. 2018 ലെ പ്രളയത്തില്‍ നാശം സംഭവിച്ച കോളനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി നടപ്പിലാക്കിയ പദ്ധതിയാണ് പ്രളയ കോളനി പദ്ധതി.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് എ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date