Skip to main content
സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ ജില്ലാ ടീം

സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ ജില്ലാ ടീം

സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ 37 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല റണ്ണര്‍ അപ്പ് നേടി. ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ കാഴ്ചവെയ്ക്കാന്‍ അവസരം ഒരുക്കുകയാണ് കലോത്സവത്തിലൂടെ. തലശ്ശേരി ഗവ. ബ്രെണ്ണന്‍ കോളേജില്‍ നടന്ന കലോത്സവത്തില്‍ ഒപ്പന, നാടോടി നൃത്തം ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിമിക്രി എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി. ലളിതഗാനം, ചെണ്ട രണ്ടാം സ്ഥാനം, കളറിങ്, എന്‍ഡോസ് പെയിന്റിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 ജില്ലാതലത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചവരാണ് സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയത്. എറിയാട് ബഡ്‌സ് സ്‌കൂള്‍, സാന്ത്വനം ബഡ്‌സ് സ്‌കൂള്‍ ചേര്‍പ്പ്, ചാവക്കാട്, വേലൂര്‍, തളിക്കുളം, പുന്നയൂര്‍, പഴയന്നൂര്‍, തിരുവില്ല്വാമല തുടങ്ങിയ ബിആര്‍സികളിലെ വിദ്യാര്‍ത്ഥികളാണ് സംസ്ഥാന കലോത്സവത്തില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.

തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.കെ പ്രസാദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 9 ബഡ്സ് സ്‌കൂളുകളില്‍ നിന്ന് 17 കുട്ടികള്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ അജിഷ, ബ്ലോക്ക് കോഡിനേറ്റര്‍ വാഹിബ നര്‍ഗ്ഗീസ്, ജ്യോതി, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ സാദിയ എന്നിവരും മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

date