Skip to main content

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന: അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ബയോഫ്ളോക്, മത്സ്യസേവനകേന്ദ്രം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോബയോളജി/സുവോളജി/ബയോകെമിസ്ട്രി വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 ചതുരശ്രയടി ഭൂമിയുണ്ടായിരിക്കണം. ഗുണഭോക്താവ് ഫിഷറീസ് വകുപ്പുമായി ഏഴുവർഷത്തിൽ കുറയാത്ത കാലയളവിലേക്ക് കരാർ വയ്ക്കണം.
ജനുവരി 31നകം അപേക്ഷിക്കണം. താൽപര്യമുള്ളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ - 0481 2434039, 9074392350, പാലാ മത്സ്യഭവൻ - 0482 2299151, 9847387180.

 

date