Post Category
വാഹനം ആവശ്യമുണ്ട്
ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴില്‍ കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് (കാര്‍, ജീപ്പ്) വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 2024 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ജനുവരി 25ന് പകല്‍ രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0479-2442059.
date
- Log in to post comments