Skip to main content

ചെക്യാട്  സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

 

ചെക്യാട്  സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനം  ഇ കെ വിജയൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. വി ഇ ഒ അഖിലാ അശോകൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ റംല കുട്ട്യാപ്പണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു.

നവകേരളം ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, മാലിന്യമുക്ത കേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്ഥിരം സമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ, സി.എച്ച് സമീറ, മെംബർമാരായ ടി കെ ഖാലിദ്, ഹാജറ ചെറൂണിയിൽ, പി കെ ഖാലിദ്, മഫീദ സലീം, പി മൂസ, കെ ടി കെ ഷൈനി, കെ പിമോഹൻദാസ്, കെ ബീജ, കെ പി കുമാരൻ, വി കെ അബൂബക്കർ, ചന്ദ്രശേഖരൻ, ആർ ടി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി വി നിഷ സ്വാഗതവും അസി. സെക്രട്ടറി കെ.പി ബാബുരാജ് നന്ദിയും പറഞ്ഞു

date