Skip to main content

ലാപ്ടോപ്പ് വിതരണം ചെയ്തു

 

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി പ്രകാരം എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ  വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
 സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അനിഷ ആനന്ദ സദനം ,രമ്യ കരോടി, എസ് സി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ  ജയചന്ദ്രൻ കെ കെ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി  സുനീർ കുമാർ എം, എസ് സി പ്രമോട്ടർ ശില്പ, ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.

date