Skip to main content

ഗാര്‍ഹിക പീഡനങ്ങളും കുടുംബ വഴക്കുകളും വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ

ഗാര്‍ഹിക പീഡനങ്ങളും കുടുംബ വഴക്കുകളും വര്‍ധിക്കുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു.  കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
 ഗാര്‍ഹിക പീഡനങ്ങളും കുടുംബ വഴക്കുകളുമായി ബന്ധപ്പെട്ട പരാതികളാണ്   അദാലത്തില്‍ കൂടുതലായി ലഭിച്ചത്. ഇതോടൊപ്പം വഴി തര്‍ക്കങ്ങള്‍ സ്വത്ത്- അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളും  പരിഗണിച്ചു. ആകെ 69 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 19 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികളില്‍ പോലീസിനോടും മറ്റ് വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. രണ്ട് പരാതി ജാഗ്രത സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 42 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അഡ്വ. ചിത്തിര ശശിധരന്‍, അഡ്വ. പത്മജ പത്മനാഭന്‍, കൗണ്‍സിലര്‍  മാനസ ബാബു, വനിതാ പോലീസ് സെല്‍ അംഗം സി ധന്യ എന്നിവര്‍ പങ്കെടുത്തു.

date