Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-01-2024

യാത്രയയപ്പ് നല്‍കി

ജില്ലാ സാക്ഷരതാമിഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ക്ക്  ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, സീനിയര്‍ സൂപ്രണ്ട് സന്തോഷ്, വി ആര്‍ വി ഏഴോം, വി പി അജിത, സി വസന്ത, കെ പി ഇന്ദിര, കെ കുര്യാക്കോസ്, യു രജിത എന്നിവര്‍ പങ്കെടുത്തു.   

പടം) ) ജില്ലാ സാക്ഷരതാമിഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്നവർക്ക്   ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും ചേർന്ന്  നൽകിയ യാത്രയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉപഹാരം നൽകുന്നു

കൗണ്‍സലര്‍ നിയമനം

സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സ്നേഹതീരം എം എസ് എം സുരക്ഷ പ്രൊജക്ടിലേക്ക് കൗണ്‍സലര്‍ നിയമനം നടത്തുന്നു.  യോഗ്യത: സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ആന്ത്രോപോളജി, ഹ്യൂമന്‍ ഡവലപ്മെന്റ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 11 മണിക്ക് സ്നേഹതീരം ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇ മെയില്‍: nsehatheeramkannur@gmail.com.  ഫോണ്‍: 8075644726.

അധ്യാപക നിയമനം

പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 23ന് രാവിലെ 11 മണി മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  പ്രായം 20 - 41 വയസ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക.  ഫോണ്‍: 09496284860, 06282800335.

മേട്രണ്‍ ഒഴിവ്

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലേക്ക് മേട്രന്‍ തസ്തികയില്‍ (വനിതകള്‍ മാത്രം) നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എല്‍ സി. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോണ്‍: 04985 295101, 8075264295.

വിചാരണ മാറ്റി

ജനുവരി 23, 24 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഫെബ്രുവരി 27, 28 തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

പ്രവാസി പരാതി പരിഹാര കമ്മറ്റിക്ക് പരാതി നല്‍കാം

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ഫെബ്രുവരിയിലെ യോഗത്തിലേക്കുള്ള അപേക്ഷകള്‍/ പരാതികള്‍ ജനുവരി 31ന് അഞ്ച് മണിക്കകം നല്‍കണം. വിലാസം: കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന്‍ അനക്സ്, കണ്ണൂര്‍ 2. ഇ മെയില്‍: jdlsgdknr@gmail.com.   ഫോണ്‍: 0497 2700081.

ആറന്മുള കണ്ണാടി പ്രദര്‍ശന വിൽപ്പന തുടങ്ങി

സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ  കണ്ണൂരിലെ കൈരളി യൂണിറ്റില്‍ ആറന്മുള കണ്ണാടിയുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങി. ഫെബ്രുവരി ഏഴ് വരെ നടക്കുന്ന മേളയില്‍ കണ്ണാടിക്ക്  വിലയുടെ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍: 04972700379.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ എന്‍ സി സി/ സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2(എച്ച് ഡി വി) (എക്‌സ് സര്‍വീസ് മെന്‍) 2-ാം എന്‍ സി എ-എസ് സി തസ്തികയിലേക്ക് 1062/2023/എസ് എസ് അഞ്ചാം നമ്പര്‍ റാങ്ക് പട്ടികയിലെ ഏക ഉദ്യോഗാര്‍ഥിക്ക് നിയമശുപാര്‍ശ നല്‍കിയതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ഫിലിം മേക്കിങ് ടെക്നിക്സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്.  ഫോണ്‍: 0460 2205474, 0460 2954252.

ടെണ്ടര്‍

എടക്കാട് ഐ സി ഡി എസ് പ്രൊജക്ടിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്പോര്‍ട്സ് സ്‌കൂളില്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 30ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2712921, 7034445114.

ഇ ടെണ്ടര്‍

കൂത്തുപറമ്പ് എം എല്‍ എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 147 വിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ന് വൈകിട്ട് അഞ്ച് മണി.

ലേലം

കെ എ പി നാലാം ബറ്റാലയിന്‍ അധീനതയിലുള്ള ആറ് മരങ്ങള്‍ ജനുവരി 24ന് രാവിലെ 11 മണിക്ക് ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.

 

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 23 ചൊവ്വ രാവിലെ  8.30 മുതല്‍ വൈകിട്ട് 5.30 വരെയും നമ്പ്യാര്‍പീടിക, കീരാച്ചി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചാമ്പാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും

date