Skip to main content

വോട്ടുവണ്ടി പര്യടനം തുടങ്ങി

 
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിം​ഗ് നിർവഹിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രവർത്തന രീതി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനാണ് വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ജില്ലയിലെ എല്ലാ പോളിം​ഗ് സ്റ്റേഷൻ ലോക്കേഷനുകളിലും വോട്ടുവണ്ടി ബോധവത്കരണ യാത്ര നടത്തും.  

വെസ്റ്റ്ഹിൽ ​ഗവ. എഞ്ചിനീയറിം​ഗ് കോളേജിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ.ശീതൾ ജി മോഹൻ, കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

date