Skip to main content

നവകേരള സദസ്സ് :എലത്തൂർ മണ്ഡലത്തിലെ നിവേദനങ്ങളിൽ അദാലത്ത് നടത്തി

 

നവകേരള സദസ്സിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1,200 നിവേദനങ്ങളിൽ അദാലത്ത് നടത്തി. വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചത്.

ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ 192  നിവേദനങ്ങളും, കാക്കൂർ 134, കക്കോടി 148, നന്മണ്ട 236, തലക്കളത്തൂർ 144, കുരുവട്ടൂർ 131, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 20 എന്നിങ്ങനെ ലഭിച്ച നിവേദനങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് അദാലത്തിൽ നടന്നത്. ഇതുവരെ മറുപടി നൽകാത്ത നിവേദനങ്ങളിൽ  ഉടൻ മറുപടി നൽകി നവകേരള പോർട്ടലിൽ വിവരം രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി  27 ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.  നേരിട്ട് ഹാജരായ മൂന്ന് പേരുടെ  ഹിയറിങ്ങ് നടത്തി. വീട് നിർമ്മാണം, തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ, ബിൽഡിംഗ് നിർമ്മാണം, വിവിധ റോഡ്, വഴി പ്രശ്നങ്ങൾ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പൊതു പ്രശ്നങ്ങൾ എന്നിവയാണ് നിവേദനങ്ങളായി ലഭിച്ചത്.

അദാലത്തിന് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് കെ കെ സാവിത്രി, ഉദ്യോഗസ്ഥരായ , വി ജെ  ജിജിൻ, സി ബി  ദിനചന്ദ്രൻ, എം റീന, ചേളന്നൂർ ബി ഡി ഒ .ബിജിൻ പി ജേക്കബ്, ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ  എസ്‌ നവീൻ എന്നിവർ നേതൃത്വം നൽകി

date