Skip to main content

രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  എ പി സൈതാലി അധ്യക്ഷത വഹിച്ചു. 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മാനസിക ആരോഗ്യ പരിപാലന പദ്ധതിയായ "മാനസ"യുടെ നേതൃത്വത്തിലാണ് പരിപാടി. ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ  റംല പുത്തലത്ത്, സജിത പൂക്കാടൻ, മെമ്പർമാരായ കെ ഷീന, സൈനുൽ ആബിദീൻ തങ്ങൾ, സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദീപ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ അഞ്ജു എ ഗഫൂർ, സിന്ധു എന്നിവർ ക്ലാസ് നയിച്ചു.

date