Skip to main content

സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

 

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11  സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അദ്ധ്യക്ഷയായി.

ഒളവണ്ണ  ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്കൂളുകളുടെ പ്രധാനധ്യാകർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്നമംഗലം നിയോജക മണ്ഡലത്തിലെ 10 ലൈബ്രറികൾക്കും 12 സ്കൂളുകൾക്കുമായി പദ്ധതിയുടെ ഭാഗമായി 3,32,538 രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്. 

ഒളവണ്ണ എ.എൽ.പി സ്കൂൾ, ഗവ.എൽ.പി സ്കൂൾ ഇരിങ്ങല്ലൂർ, കുന്നംകുളങ്ങര എ.എം.യു.പി സ്കൂൾ, ഗവ.എൽ.പി സ്കൂൾ ഒളവണ്ണ, എ.യു.പി.എസ് പന്തീരങ്കാവ്, ജി.യു പി എസ് കൊടൽ, തുമ്പയിൽ എ.എം.എൽ.പി സ്കൂൾ, കുന്നംകുളങ്ങര എ.എൽ.പി.സ്കൂൾ, കൈലമഠം എ.എം.എൽ.പി സ്രകൂൾ, ഒടുമ്പ്ര എ.എൽ.പി, സ്കൂൾ, ഗവ. എൽ.പി സ്കൂൾ  കൂടത്തുംപാറ എന്നീ സ്കൂളുകൾക്കാണ്
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ വെച്ച് പുസ്തകങ്ങൾ വിതരണം ചെയ്തത്. മണ്ഡലത്തിലെ 11 വായനശാലകൾക്കും മണക്കാട് ഗവ. യു.പി സ്കൂളിനും അനുവദിച്ച പുസ്തുകങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം സിന്ധു, സി മിനി, പഞ്ചായത്ത് സെക്രട്ടറി പി.ജി സുനിൽകുമാർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ ജയപ്രശന്ത് സ്വാഗതവും  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ നന്ദിയും പറഞ്ഞു.

date