Skip to main content

എം.എൽ.എയുടെ വികസന നിധിയിൽ നിന്നുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

 

കെ.കെ രമ എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ സ്കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം നടന്നു. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എം.എൽ.എ വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കും പുസ്തകങ്ങൾ കൈമാറി. പരന്ന വായന ഉന്നത വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് കെ.കെ രമ പറഞ്ഞു. വായനയെ ലഹരിയാക്കുന്ന തലമുറയായി ഇന്നത്തെ കുട്ടികൾ വളരണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ സുധീഷ് ബാബു സ്വാഗതം പറഞ്ഞു.
വികെവൈബ് വിദ്യാഭ്യാസ സമിതി അംഗം വി.കെ
അസീസ് മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു.
ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട്
 സത്യൻ മാസ്റ്റർ,   ഹെഡ് മാസ്റ്റർ ഇൻചാർജ് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു

date