Skip to main content

കക്കോടിയിൽ നടക്കുന്നത് അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ - മന്ത്രി എ കെ ശശീന്ദ്രൻ 

 

കക്കോടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് റോഡുകൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കക്കോടിയിൽ നടക്കുന്നത് അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.  കോട്ടക്കൽതാഴം റോഡ്, കളരി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കോട്ടക്കൽതാഴം റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് കളരി റോഡ് നിർമിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി ടി വിനോദ്, ജില്ലാപഞ്ചായത്ത് അംഗം ഇ കെ ശശീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താഴത്തയിൽ ജുമൈലത്ത്, ആസൂത്രണ സമിതി അംഗം  ബാലചന്ദ്രൻ രാഗം, വാർഡ് വികസന സമിതി കൺവീനവർ സജിത്ത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date