Skip to main content

നിയസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

           2023 നവംബർ ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രഖ്യാപിച്ചു. 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

           മാധ്യമ വിഭാഗത്തിൽ മെട്രോ വാർത്ത (അച്ചടി മാധ്യമം)മീഡിയ വൺ (ദൃശ്യ മാധ്യമം)റെഡ് എഫ്.എം (ശ്രവ്യ മാധ്യമം)ഇടിവി ഭാരത് (ഓൺലൈൻ) എന്നിവർ അവാർഡ് ജോതാക്കളായി. കലാകൗമുദി ദിനപത്രത്തിലെ ബി.വി അരുൺ കുമാർ വ്യക്തിഗത വിഭാഗത്തിൽ മികച്ച റിപ്പോർട്ടറിനുള്ള അവാർഡ് നേടി. ഫോട്ടോഗ്രാഫറിനുള്ള അവാർഡ് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിലെ ദീപു ബി.പി കരസ്ഥമാക്കി. മാതൃഭൂമി ന്യൂസിലെ പ്രേം ശശി. എസ് ആണ് മികച്ച ക്യാമറാമാൻ.

           ദൃശ്യ മാധ്യമ വിഭാഗത്തിൽ കേരള വിഷൻ ന്യൂസും മാതൃഭൂമിലെ ന്യൂസിലെ എ.കെ സ്റ്റെഫിനും (മികച്ച റിപ്പോർട്ടർ വ്യക്തിഗതം) പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹരായി.  പുരസ്‌കാരത്തിന് അർഹരായവർക്ക് 5,000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

           ആർ.എസ് ബാബു (ചെയർമാൻകേരള മീഡിയ അക്കാദമി) ചെയർമാനും മുൻ നിയമസഭാ സെക്രട്ടറി എ.എം ബഷീർ കൺവീനറുമായ ജഡ്ജിംഗ് പാനലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആർ. കിരൺ ബാബു (ന്യൂസ് 18)സുജിത് നായർ (മലയാള മനോരമ)എസ്.ഷീജ (കൈരളി ടി.വി)നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബിഅഡീഷണൽ സെക്രട്ടറി എം.എസ് വിജയൻസ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ.കെ മുഷ്താഖ്നിയമസഭാ അഡീഷണൽ സെക്രട്ടറി റിട്ട. റെജി ബി. തുങ്ങിയവർ ജഡ്ജിംഗ് പാനലിൽ അംഗങ്ങളായിരുന്നു.

പി.എൻ.എക്‌സ്. 333/2024

 

date