Skip to main content

കുട്ടികളുടെ ചിത്രപ്രദർശനത്തിന് തുടക്കം

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും സാംസ്‌കാരിക വകുപ്പും ചേർന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ചിത്രരചനാ പരിശീലന ബാച്ചിലെ കുട്ടികളുടെ ചിത്ര പ്രദർശനം മലപ്പുറം കോട്ടക്കുന്നിലെ കേരള ലളിതകലാ അക്കാദമി ഹാളിൽ തുടക്കമായി. അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലന പദ്ധതിപദ്ധതിക്കു കീഴിൽ പഠിക്കുന്ന കുട്ടികളുടെ നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ദയാനന്ദൻ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, നാടൻപാട്ട് കലാകാരൻ മണി, യൂനസ് മാസ്റ്റർ, ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവർ സംസാരിച്ചു.
ചിത്രകാരൻ വിഷ്ണുപ്രിയന്റെ കീഴിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. ചിത്രകാരി അർച്ചന നന്ദി പറഞ്ഞു. പ്രദർശനം ജനുവരി 28 വരെ നീണ്ടുനിൽക്കും.

date